ദേശീയ വിജ്ഞാന കമ്മീഷന്‍
ഭാരത സര്‍ക്കാര്‍
  


ന്യൂ
ഇന്‍ഡ്യ എനര്‍ജി പോര്‍ട്ടല്‍
ഇന്‍ഡ്യ വാട്ടര്‍ പോര്‍ട്ടല്‍

ന്യൂ ശുപാര്‍ശകള്‍

  ഭാഷ
  English
  हिन्दी
  বাংলা
  অসমীয়া
  ಕನ್ನಡ
  ارد و
  தமிழ்
  नेपाली
  মণিপুরী
  ଓଡ଼ିଆ
  ગુજરાતી
കേന്ദ്രീകൃത മേഖലകള്‍ | പാരമ്പര്യ വിജ്ഞാനം

പാരമ്പര്യ വിജ്ഞാനം

ദേശീയ വിജ്ഞാന കമ്മീഷന്‍ പാരമ്പര്യ വിജ്ഞാനത്തിന്‍റെ താഴെപ്പറയുന്ന കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നു.:
  1. രചനാത്മകവും,സാസ്കാരികവും, പരമ്പരാഗതവുമായ വ്യവസായങ്ങളായ പാരമ്പര്യ വിജ്ഞാനത്തിന്‍റെ ഡോക്കുമെന്‍റലാക്കലിലേക്കും ഉപയോഗത്തിലേക്കും നയിക്കേണ്ട തത്വങ്ങളും അടിസ്ഥാന പ്രമേയങ്ങളും
  2. നമുക്ക് ആയുര്‍വേദ,യുനാനി,സിദ്ധ, തിബറ്റിയന്‍ (എല്ലാം രേഖപ്പെടുത്തിയിട്ടുള്ളത്) കൂടാതെ രേഖപ്പെടുത്താത്ത ആദിവാസി ചികിത്സാ രീതികള്‍ എന്നിവയില്‍ നിന്നെല്ലാം വന്ന നാല്പതിനായിരത്തില്‍ അധികം സസ്യ ആധാരിത ഔഷധ ആവിഷ്കാരങ്ങള്‍ ഉണ്ട്.
  3. പാരമ്പര്യകൃഷിരീതികളില്‍ 4502 എണ്ണം ICAR കുറേ വാല്യങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതില്‍ 86 എണ്ണം സാധൂകരിക്കപ്പെട്ടു കഴിയുകയും ഡിസംബര്‍ 2005 വരെ 38 എണ്ണം പരസ്പരം സാധൂകരിക്കപ്പെടുകയും ചെയ്തു.
  4. നമ്മുടെ പാചക പാരമ്പര്യങ്ങളില്‍ ഉപയോഗിച്ചിരുന്ന 150ഓളം പച്ചക്കറികള്‍ രേഖപ്പെടുത്തിയിട്ടുള്ളവയുടെ പോഷകവിവരങ്ങളും മറ്റു വിവരങ്ങളും ലഭ്യമാണ്. ഇതില്‍ അത്രയധികം തന്നെ പഴങ്ങളും ഉള്‍പ്പെടുന്നു.
  5. സംസ്കാരപ്രധാന ടൂറിസം. ഉദാഹരണമായി ട്രൈബല്‍ ആര്‍ട്ട് സെന്‍ററുകളുടെ തിരിച്ചറിയല്‍ മൂലവും അംഗീകൃത പ്രാദേശിക നൃത്തസംഗീത കലകളുടെ പ്രോത്സാഹനം മുലവും കൂടാതെ നമ്മുടെ രാജ്യത്തെ അസാധാരണമായ പ്രദേശങ്ങളുടെയും പ്രയോഗങ്ങളുടെയും ഉപയോഗം കൊണ്ടും ഒക്കെ ഇതു സാധ്യമാണ്.
  6. ജലസംരക്ഷണത്തിനുള്ള പാരമ്പര്യരീതികളെല്ലാം ശരിയായി രേഖപ്പെടുത്തിക്കഴിഞ്ഞു. ഉദാഹരണമായി CSE, ന്യൂഡല്‍ഹി പുറത്തിറക്കിയ ഒരു പുസ്തകത്തിലുള്ളവ
  7. മുകളില്‍ ഉള്‍പ്പെടാത്ത നമ്മുടെ പാരമ്പര്യ ഉത്പന്നങ്ങളും സേവനങ്ങളും കലാരൂപങ്ങളും
നമ്മുടെ സാംസ്കാരിക രചനാത്മക പാരമ്പര്യ ആചാരങ്ങളുടെ തത്വാനുസൃത വാണിജ്യ വത്കരണത്തിന് കുറഞ്ഞത് നൂറു മില്യണ്‍ ജനങ്ങള്‍ക്ക് തൊഴില്‍ ലഭ്യമാക്കാനും ഏകദേശം 600,000 കോടി വാര്‍ഷിക ആദായം ഉണ്ടാക്കാനും ഉള്ള ക്ഷമത ഉണ്ടായിരിക്കും.


More Traditional Knowledge links: വിഭവങ്ങള്‍     കണ്‍സള്‍ട്ടേഷന്‍സ്