ദേശീയ വിജ്ഞാന കമ്മീഷന്‍
ഭാരത സര്‍ക്കാര്‍
  


ന്യൂ
ഇന്‍ഡ്യ എനര്‍ജി പോര്‍ട്ടല്‍
ഇന്‍ഡ്യ വാട്ടര്‍ പോര്‍ട്ടല്‍

ന്യൂ ശുപാര്‍ശകള്‍

  ഭാഷ
  English
  हिन्दी
  বাংলা
  অসমীয়া
  ಕನ್ನಡ
  ارد و
  தமிழ்
  नेपाली
  মণিপুরী
  ଓଡ଼ିଆ
  ગુજરાતી
കേന്ദ്രീകൃത ക്ഷേത്രങ്ങള്‍ | പോര്‍ട്ടലുകള്‍

പോര്‍ട്ടലുകള്‍

ഒരു പ്രത്യേക വിഷയത്തിലേക്കുള്ള ഏകകേന്ദ്ര പ്രവേശന മായും, ആ വിഭാഗത്തില്‍ ഉപയോക്താക്കള്‍ക്ക് പങ്കിടുന്നതിനും നിര്‍മിക്കുന്നതിനുമായി കേസ് പഠനങ്ങള്‍, ഇ-മെയില്‍ ഗ്രൂപ്പുകള്‍, ഫോറമുകള്‍, അന്വേഷണ ഇന്‍ഞ്ചിനുകള്‍ തുടങ്ങിയവയുടെ വിസ്തൃത നിര പ്രദാ നം ചെയ്യുന്ന ഒരു വെബ് സൈറ്റ് അഥവാ സേവനം ആണ് വെബ് പോര്‍ട്ടല്‍. വികേന്ദ്രീകരണത്തിലേക്കുള്ള പ്രയാണത്തില്‍, വിവരത്തിനുള്ള അവകാശം, ജനപങ്കാളി ത്തം, സുതാര്യത എന്നിവ രാജ്യവ്യാപിയാകുമ്പോള്‍ കൂടുതല്‍ ആളുകള്‍ അവരുടെ അവകാശങ്ങള്‍ ഉപയോഗ പ്പെടുത്തുന്നു എന്ന് ഉറപ്പുവരുത്താന്‍ പൊതുജനപോര്‍ട്ട ലുകള്‍ തുടങ്ങിയ ഉപാധികള്‍ക്ക് ഒരു പ്രധാന പങ്ക് വഹിക്കാന്‍ കഴിയും എന്ന് NKC മനസ്സിലാക്കുന്നു.

ഈ അവസരത്തില്‍ NKC ചില പ്രധാന സെക്ടറുകളില്‍ പൊതുജന പോര്‍ട്ടലുകള്‍ സ്ഥാപിക്കാന്‍ താഴെപ്പറയുന്ന നടപടിക്രമങ്ങള്‍ അനുവര്‍ത്തിച്ചിട്ടുണ്ട്:
 • ചാമ്പ്യന്‍/നേതൃ സ്ഥാപനത്തിന്‍റെ/സ്ഥാപനങ്ങളുടെ തിരി ച്ചറിയല്‍
 • ചാമ്പ്യന്‍ സ്ഥാപനം/സ്ഥാപനങ്ങള്‍ കമ്മീഷന്‍റെ പരിഗണനയ്ക്കായി പോര്‍ട്ടലിന്‍റെ രൂപരേഖ സമര്‍പ്പി ക്കുന്നത്.
 • സ്റ്റേയ്ക്ക് ഹോള്‍ഡേഴ്സിനെയും പങ്കാളികളെയും തിരിച്ചറിയുകയും പോര്‍ട്ടല്‍ മാനേജ്മെന്‍റിന് ഒരു ചട്ടക്കൂട് രൂപീകരിക്കുകയും ചെയ്യുക.
 • ഉള്ളടക്ക വികസനം
 • പോര്‍ട്ടലിന് തുടക്കം കുറിക്കുക
ഭാരത ജല പോര്‍ട്ടല്‍ (ഇന്‍ഡ്യ വാട്ടര്‍ പോര്‍ട്ടല്‍) വികസിപ്പിച്ചെടുക്കുന്നത് ഒരു പൊതുജന ചാരിറ്റബിള്‍ ട്രസ്റ്റ് ആയ അര്‍ഘ്യം ട്രസ്റ്റ് ആണ്. ഡിസംബര്‍ 2006ല്‍ തുടക്കം കുറിക്കണം എന്ന ഉദ്ദേശ ത്തോടെ 2006 ജനുവരിയില്‍ ആണ് ഇത് ആരംഭിച്ചത്.

ജല സെക്ടറിനെക്കുറിച്ച് അറിവും വിവരവും പങ്കിടു ന്നതിനുള്ള ഒരു തുറന്ന വേദിയുണ്ടാക്കാനും പോര്‍ട്ടല്‍ ഉദ്ദേശിക്കുന്നു. പോര്‍ട്ടലിന്‍റെ പ്രാഥമിക ഉദ്ദേശ്യങ്ങള്‍:
 1. ജല മാനേജ്മെന്‍റിനെക്കുറിച്ച് സാധാരണജനങ്ങളെ ബോധവല്‍ക്കരിക്കുകയും മാനേജ്മെന്‍റിന്‍റെ നിരവധി വീക്ഷണങ്ങളുടെ നിഗൂഢസ്വഭാവം മാറ്റുകയും ചെയ്യുക.
 2. വിജയകരമായ തന്ത്രങ്ങളും അനുഭവവും ഗൌരവശീല മുള്ള പരിശീലകരുടെ ഇടയില്‍ പങ്കുവയ്ക്കുക.
 3. മള്‍ട്ടിപ്പിള്‍ സ്റ്റേയ്ക്ക് ഹോള്‍ടറുകാരുടെ ഇടയില്‍ വിവര സംക്രമണത്തിന് ഒരു വേദി ഒരുക്കുക.
ഇതേ സാഹചര്യങ്ങളിലാണ് ഭാരത ഊര്‍ജ പോര്‍ട്ടലും (ഇന്‍ഡ്യ എനര്‍ജി പോര്‍ട്ടല്‍) രൂപീകരിച്ചത്. ഊര്‍ജ പോര്‍ട്ടലിന്‍റെ മുഖ്യ പ്രവര്‍ത്തനങ്ങള്‍ താഴെ പറയുന്നവ യാണ്.

 1. ഉറവിടങ്ങളുടെ തിരിച്ചറിയലും ഊര്‍ജത്തിന്‍റെ അടി സ്ഥാന കാര്യങ്ങളെക്കുറിച്ച് ആവശ്യമായ അറിവു പ്രദാനം ചെയ്യലും
 2. സംഗ്രഹീത രൂപത്തില്‍ ഡാറ്റയും വിവരവും പ്രദാനം ചെയ്യുക
 3. വിവരത്തിന്‍റെ സമര്‍ത്ഥവും ഫലവത്തായതുമായ പുനഃപ്രാപ്തി സാധ്യമാക്കുക
 4. വിജ്ഞാനത്തിന്‍റെ ഭണ്ഡാരം സൂക്ഷിക്കുകയും അതിനെ കാലികമാക്കുകയും ചെയ്യുക.
 5. പരസ്പര സമ്പര്‍ക്കത്തിനും വിചാരവിനിമയത്തിനു മുള്ള വേദി പ്രദാനം ചെയ്യുക
ഭാരത പരിസ്ഥിതി പോര്‍ട്ടല്‍ രൂപീകരിക്കാന്‍ ശാസ്ത്ര പരിസ്ഥിതി കേന്ദ്ര(CSE)ത്തില്‍നിന്ന് ലഭിച്ച നിര്‍ദേശവും NKC യുടെ പരിഗണനയിലുണ്ട്.

ഭാരത വിദ്യാഭ്യാസ, പൌരാവകാശ പോര്‍ട്ടലുകള്‍ നിര്‍മിക്കുന്നതിന്‍റെ പ്രാരംഭ നടപടികളും ആരംഭിച്ചി ട്ടുണ്ട്. ലീഡ് ഏജന്‍സികളെ കണ്ടെത്തി വരുന്നു.