ദേശീയ വിജ്ഞാന കമ്മീഷന്‍
ഭാരത സര്‍ക്കാര്‍
  


ന്യൂ
ഇന്‍ഡ്യ എനര്‍ജി പോര്‍ട്ടല്‍
ഇന്‍ഡ്യ വാട്ടര്‍ പോര്‍ട്ടല്‍

ന്യൂ ശുപാര്‍ശകള്‍

  ഭാഷ
  English
  हिन्दी
  বাংলা
  অসমীয়া
  ಕನ್ನಡ
  ارد و
  தமிழ்
  नेपाली
  মণিপুরী
  ଓଡ଼ିଆ
  ગુજરાતી
കേന്ദ്രീകൃത മേഖലകള്‍ | എഞ്ചിനീയറിംഗ് വിദ്യാഭ്യാസം

എഞ്ചിനീയറിംഗ് വിദ്യാഭ്യാസം

2005ല്‍ ഭാരതം ആകെ 415,000 എഞ്ജിനീയര്‍മാരെയാണ് പുറത്തുവിട്ടത്. ഇത് വളരെ മതിപ്പ് ഉളവാക്കുന്നതാണെങ്കിലും ഈ സംഖ്യ ആവശ്യകതയെക്കാ ള്‍ വളരെ കുറവാണ്. അടുത്ത ദശകങ്ങളില്‍ ഇന്ത്യയ്ക്ക് മാനുഫാക്ചറിംഗ് ആന്‍റ് എഞ്ജിനീയറിംഗ് സര്‍വീസസ് ഔട്ട് സോര്‍സിംഗ് (ESO) എന്നീ രൂപങ്ങളില്‍ ഇന്ത്യയ്ക്ക് രണ്ടു പ്രധാന അവസരങ്ങള്‍ ലഭ്യമാകും. ഈ അവസരങ്ങളെ നല്ലവണ്ണം പ്രയോജനപ്പെടുത്തണമെങ്കില്‍ എഞ്ചിനീയര്‍മാരുടെ എണ്ണം കൂട്ടുകയും ഗുണനിലവാരം വര്‍ദ്ധിപ്പിക്കുകയും ചെയ്യണം.

കുറച്ചു വിശിഷ്ട സ്ഥാപനങ്ങളുടേതൊഴിച്ചാല്‍ ഇന്ത്യയിലെ എഞ്ചിനീയറിംഗ് വിദ്യാഭ്യാസം ഏറെക്കുറെ പഴഞ്ചനും അപ്രസക്തവുമാണ്. മിക്ക ബിരുദധാരികള്‍ക്കും സമ്പദ് വ്യവസ്ഥയുമായി മത്സരിക്കാനുള്ള സാമര്‍ഥ്യമില്ല. വ്യവസായ സ്ഥാപനങ്ങളില്‍ വൈദഗ്ദ്ധ്യത്തിന്‍റെ നിരന്തര അഭാവം നേരിട്ടുവരികയാണ്. കൂടാതെ വിശിഷ്ടസ്ഥാപനങ്ങള്‍ ഉള്‍പ്പെടെ മിക്ക സ്ഥാപനങ്ങളും സമര്‍ഥരായ അധ്യാപകരെ ആകര്‍ഷിക്കുന്നതിലും ഗുണനിലവാരം നിലനിര്‍ത്തുന്നിതിലും പരാജയപ്പെടുകയാണ്. ടെക്നിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തിലെ ഈ പരിമിതികള്‍ മൂലം സുവര്‍ണാവസരങ്ങള്‍ പലതും നഷ്ടമായേയ്ക്കും എന്ന ഭീഷണി ഇന്ത്യ നേരിടുകയാണ്. NKC താഴെ പറയുന്ന പ്രശ്നങ്ങള്‍ പരിശോധിക്കും.
  • പാഠ്യപദ്ധതി, അധ്യാപനം, ആന്തരഘടന, കാര്യ നിര്‍വ്വഹണം, പ്രവേശനം എന്നിവയെ സംബന്ധിക്കുന്ന പരിമിതികളും, പ്രശ്നങ്ങളും, വെല്ലുവിളികളും
  • പ്രഗല്‍ഭരായ ഫാക്കല്‍ട്ടി അംഗങ്ങളെ ആകര്‍ഷിക്കാനും നിലനിര്‍ത്താനും വേണ്ട പദ്ധതികള്‍
  • വ്യവസായവുമായി സഹകരിച്ച് ഗവേഷണം പ്രോത്സാഹിപ്പിക്കാനും നിലനിര്‍ത്താനും വേണ്ട നടപടികള്‍.
  • സ്ഥാപനങ്ങളുടെ സ്വയംഭരണത്തെയും ഉത്തരവാദിത്തത്തെയും സംബന്ധിക്കുന്ന പ്രശ്നങ്ങള്‍
സമൂഹത്തിന്‍റെ എല്ലാ തലങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്ന മാനേജ്മെന്‍റ് വിദ്യാഭ്യാസത്തിന്‍റെ നിലവാരം ഉയര്‍ത്തുകയും മേന്മ വര്‍ദ്ധിപ്പിക്കുകയും ചെയ്യുക.