ദേശീയ വിജ്ഞാന കമ്മീഷന്‍
ഭാരത സര്‍ക്കാര്‍
  


ന്യൂ
ഇന്‍ഡ്യ എനര്‍ജി പോര്‍ട്ടല്‍
ഇന്‍ഡ്യ വാട്ടര്‍ പോര്‍ട്ടല്‍

ന്യൂ ശുപാര്‍ശകള്‍

  ഭാഷ
  English
  हिन्दी
  বাংলা
  অসমীয়া
  ಕನ್ನಡ
  ارد و
  தமிழ்
  नेपाली
  মণিপুরী
  ଓଡ଼ିଆ
  ગુજરાતી
ഞങ്ങളെ കുറിച്ച് | പരാമര്‍ശ വിഷയങ്ങളും ലക്ഷ്യങ്ങളും

പരാമര്‍ശ വിഷയങ്ങള്‍

2005 ജൂണ്‍ 13 ലെ സര്‍ക്കാര്‍ വിജ്ഞാപനം പ്രകാരം താഴെ പറയുന്നവയാണ് ദേശീയ വിജ്ഞാന കമ്മീഷന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍.

  • ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍റെ വൈജ്ഞാനിക വെല്ലുവിളികള്‍ നേരിടാന്‍ തക്കവണ്ണം ഭാരതത്തിന്‍റെ വിദ്യാഭ്യാസ സമ്പ്രദായത്തെ മികവുറ്റതാക്കി തീര്‍ക്കുകയും വൈജ്ഞാനിക മേഖലയില്‍ ഭാരതത്തിന്‍റെ മത്സരബുദ്ധി വളര്‍ത്തുകയും ചെയ്യുക.

  • ശാസ്ത്ര-സാങ്കേതിക പരീക്ഷണശാലകളില്‍ വിജ്ഞാന സൃഷ്ടിയെ പ്രോത്സാഹിപ്പിക്കുക.

  • ബൌദ്ധികാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ നടത്തിപ്പ് മെച്ചപ്പെടുത്തുക.

  • കൃഷിയിലും വ്യവസായത്തിലും പുതിയ പുതിയ അറിവുകള്‍ പരീക്ഷിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക.

  • സര്‍ക്കാരിനെ സുതാര്യവും കഴിവുറ്റതും വിശ്വസനീയവുമായ ഒരു പ്രജാക്ഷേമ സംരംഭമാക്കി തീര്‍ക്കുന്ന വിധത്തില്‍ പുതിയ അറിവുകള്‍ ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക. കൂടാതെ പൊതു ജനനന്മയ്ക്കായി അറിവ് പങ്കുവെയ്ക്കുന്നതിനെയും പ്രോത്സാഹിപ്പിക്കുക.


ലക്ഷ്യങ്ങള്‍

അറില്‍ അധിഷ്ഠിതമായ ഒരു നല്ല സമൂഹത്തെ വികസിപ്പിച്ചെടുക്കുക എന്നതാണ് ദേശീയ വിജ്ഞാന കമ്മീഷന്‍റെ പ്രധാന ലക്ഷ്യം. ഇത് അര്‍ത്ഥമാക്കുന്നത് നിലവിലുളള വൈജ്ഞാനിക സമ്പ്രദായങ്ങളെ മെച്ചപ്പെടുത്തുക, പുതിയ വൈജ്ഞാനിക രൂപങ്ങള്‍ സൃഷ്ടിക്കാന്‍ ആവശ്യമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുക എന്നതാണ്.

ഈ ലക്ഷ്യങ്ങള്‍ സാധ്യമാക്കുന്നതിന് സമൂഹത്തിലെ എല്ലാവിഭഗങ്ങളും ഒരുപോലെ അറിവ് സമ്പാദിക്കേണ്ടതും ആവശ്യമാണ്.

മേല്‍പറഞ്ഞവയൊക്കെ കണക്കിലെടുത്ത് NKC ഒരു പ്രവര്‍ത്തന മണ്ഡലം വികസിപ്പിച്ചെടുക്കാനുളള ശ്രമത്തിലാണ്.

  • വിദ്യാഭ്യാസ സമ്പ്രദായത്തെ പ്രബലമാക്കുക, ആഭ്യന്തര ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുക. ആരോഗ്യ കാര്‍ഷിക വ്യവസായ മേഖലകളില്‍ പുതിയ അറിവുകള്‍ പ്രയോഗിക്കുന്നതിനുളള സൌകര്യങ്ങള്‍ ഒരുക്കുക

  • ഭരണ നിര്‍വഹണവും പരസ്പര ബന്ധവും മെച്ചപ്പെടുത്തുന്നതിന് ആശയ വിനിമയ സമ്പ്രദായങ്ങളേയും വിവര-സാങ്കേതിക വിദ്യകളേയും പ്രോത്സാഹിപ്പിക്കുക.

  • ആഗോള വ്യവസ്ഥയില്‍ വൈജ്ഞാനിക രീതികള്‍ പരസ്പരം കൈമാറാനും ഇടപഴകാനുമുളള സാഹചര്യങ്ങള്‍ ഉണ്ടാക്കിയെടുക്കുക.